മനാമ: നേതാക്കളും പ്രവർത്തകരും സ്വന്തം ജീവിതംകൊണ്ട് ഗാന്ധിയൻ ദർശനങ്ങളുടെ പ്രചാരകരായാൽ മാത്രമേ ഇന്ത്യയിൽ കോൺഗ്രസ് പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുപോവുകയുള്ളൂ എന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധി ജയന്തി ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. എല്ലാവിഭാഗം ജനങ്ങളെയും കോൺഗ്രസ് പാർട്ടിയിലേക്ക് കൊണ്ടുവരാൻ നേതൃത്വത്തിന് കഴിയണം. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യർഥിച്ചു. വിവിധ സാമുദായിക നേതാക്കളുമായി ചർച്ചകൾ നടത്തി അവരെയൊക്കെ സ്വാതന്ത്ര്യ സമരത്തിെൻറ ഭാഗമാക്കാനും സാധിച്ചു. എല്ലാവിഭാഗം ആളുകളുടെയും പിന്തുണ ആർജിക്കാൻ കഴിയുന്നരീതിയിൽ മാറ്റങ്ങൾ ഉൾക്കൊണ്ടുവേണം കോൺഗ്രസ് നേതൃത്വം മുന്നോട്ടുപോകാനെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡൻറ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, എം.ഡി. ജോയ്, യൂത്ത് വിങ് പ്രസിഡൻറ് ഇബ്രാഹീം അദ്ഹം, ദേശീയ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണ പിള്ള, ജില്ല പ്രസിഡൻറുമാരായ ചെമ്പൻ ജലാൽ, ജി. ശങ്കരപ്പിള്ള, നസിം തൊടിയൂർ, ജില്ല സെക്രട്ടറിമാരായ മോഹൻകുമാർ നൂറനാട്, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, അബൂബക്കർ പൊന്നാനി, പ്രസാദ് കൃഷ്ണൻ മൂത്തൽ എന്നിവർ സംസാരിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പായസവിതരണം ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: 'പവിഴദ്വീപിലെ കോഴിക്കോട്ടുകാർ' ഗാന്ധി ജയന്തിയോടനുബന്ധിച്ച് മുഹറഖ് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പേർ രക്തം ദാനം ചെയ്തു. പ്രസിഡൻറ് ബാബു ജി. യർ, ജനറൽ സെക്രട്ടറി വിൻസൻറ് തോമസ്, ജോ. സെക്രട്ടറിമാരായ യു.കെ.എം. റാഷിക്ക്, ഫാസിൽ, പ്രജി ചേവായൂർ, മുഹമ്മദ് ഹുസൈൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധിജയന്തി ആഘോഷിച്ചു
മനാമ:ഗാന്ധിജിയുടെ സ്മരണകളുണർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തയാറാക്കി വിവിധ സ്ഥലങ്ങളിൽ സോഷ്യൽ ഫോറം മുഹറഖ് ബ്രാഞ്ചിെൻറ നേതൃത്വത്തിൽ സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു.ബ്രാഞ്ച് പ്രസിഡൻറ് മൊയ്തു, സെക്രട്ടറി അസീർ പാപ്പിനിശ്ശേരി, ജോ. സെക്രട്ടറി ഫഹദ് കണ്ണപുരം, വൈസ് പ്രസിഡൻറ് നബീൽ തിരുവല്ലൂർ, അനസ് വടകര, മുസ്തഫ വെട്ടിക്കാട്ടിരി, അർശിദ് പാപ്പിനിശ്ശേരി എന്നിവർ നേതൃത്വം നൽകി.
മഹാത്മാഗാന്ധി കൾചറൽ ഫോറം
മനാമ: മഹാത്മാഗാന്ധി കൾചറൽ ഫോറത്തിെൻറ നേതൃത്വത്തിൽ 152ാമത് ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് പാർട്ടി ഹാളിൽ ഗാന്ധിപ്രതിമക്ക് മുന്നിൽ പുഷ്പാർച്ചനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. മഹാത്മാഗാന്ധി കൾചറൽ ഫോറം പ്രസിഡൻറ് അഡ്വ. പോൾ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അനിൽ തിരുവല്ല മുഖ്യപ്രഭാഷണം നടത്തി. സത്യവും അഹിംസയും തെൻറ ജീവിതത്തിെൻറ അടിസ്ഥാന പ്രമാണമാക്കി ഒരുജനതയെ മുഴുവൻ സാഹോദര്യത്വത്തിലും മതേതരത്വത്തിലും നിലനിർത്തുന്നതിന് ജീവൻ ബലികൊടുത്ത നേതാവാണ് മഹാത്മാഗാന്ധിയെന്ന് അദ്ദേഹം അനുസ്മരിച്ചു. എബ്രഹാം ജോൺ, ഷെമിലി പി. ജോൺ എന്നിവർ സംസാരിച്ചു. കൾചറൽ ഫോറം ജനറൽ സെക്രട്ടറി വിനോദ് ഡാനിയേൽ സ്വാഗതവും എബി തോമസ് നന്ദിയും പറഞ്ഞു. ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടിയ ശിൽപ സന്തോഷിനെയും 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. ബാബു കുഞ്ഞിരാമൻ, തോമസ് ഫിലിപ്, സന്തോഷ്, പ്രേമൻ, സജീവൻ കണ്ണൂർ, അജി ജോർജ്, ജോൺസൺ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ബ്രാഞ്ച് പ്രസിഡൻറ് മൊയ്തു, സെക്രട്ടറി അസീർ പാപ്പിനിശ്ശേരി, ജോ. സെക്രട്ടറി ഫഹദ് കണ്ണപുരം, വൈസ് പ്രസിഡൻറ് നബീൽ തിരുവല്ലൂർ, അനസ് വടകര, മുസ്തഫ വെട്ടിക്കാട്ടിരി, അർശിദ് പാപ്പിനിശ്ശേരി എന്നിവർ നേതൃത്വം നൽകി.
ഏഷ്യൻ സ്കൂൾ
മനാമ: ഏഷ്യൻ സ്കൂളിൽ 152ാമത് ഗാന്ധിജയന്തി ആഘോഷിച്ചു. മൂന്നു മുതൽ 12 വരെ ഗ്രേഡുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഗാന്ധിജി മുന്നോട്ടുവെച്ച വിവിധ ആശയങ്ങളുമായി ബന്ധപ്പെട്ട് പരിപാടികൾ അവതരിപ്പിച്ചു. സമാധാനത്തിെൻറയും സൗഹാർദത്തിെൻറയും സന്ദേശവുമായി വിദ്യാർഥികളും അധ്യാപകരും വെള്ള വസ്ത്രം ധരിച്ചാണ് പരിപാടികളിൽ പെങ്കടുത്തത്. പ്രിൻസിപ്പൽ, മോളി മാമൻ ഗാന്ധിജയന്തി സന്ദേശം നൽകി. വിദ്യാർഥികൾ ഗാന്ധിജയന്തി പ്രഭാഷണങ്ങൾ നടത്തുകയും ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ഗാന്ധിജിയുടെ ആദ്യകാല ജീവിതത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഡോക്യുമെൻററികളും ഹ്രസ്വ വിഡിയോകളും പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.