മനാമ: ഗാന്ധിയൻ ദർശനങ്ങൾ ജീവിതത്തിൽ പകർത്തുകയും അതിന്റെ പ്രചാരകരായി മാറുകയും ചെയ്യുക എന്നതാണ് രാജ്യത്ത് സമാധാനം സ്ഥാപിക്കാനുള്ള മാർഗമെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി നടത്തിയ മഹാത്മഗാന്ധിയുടെ 75ാമത് രക്തസാക്ഷിത്വദിന അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
സമൂഹത്തിൽ ഇന്ന് കാണുന്ന വെറുപ്പിന്റെ രാഷ്ട്രീയം തുടച്ചുമാറ്റാനും സമാധാനം സ്ഥാപിക്കാനും മതേതരത്വം നിലനിർത്താനുമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര നടത്തിയത്. 150 ദിവസം ഇന്ത്യയുടെ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും സാധാരണ ജനങ്ങളിൽനിന്ന് ലഭിച്ച സ്നേഹവും കരുതലുമാണ് ഭാരത് ജോഡോ യാത്രയുടെ വിജയം. രാജ്യത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന യഥാർഥ പ്രശ്നങ്ങൾ ഭരണാധികാരികൾക്ക് മനസ്സിലാകുന്നില്ല എന്നും സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, വൈസ് പ്രസിഡന്റ് ലത്തീഫ് ആയഞ്ചേരി, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ജില്ല പ്രസിഡന്റുമാരായ ചെമ്പൻ ജലാൽ, ജി. ശങ്കരപിള്ള, നസിം തൊടിയൂർ, ഷിബു എബ്രഹാം, ഫിറോസ് അറഫ, ദേശീയ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണപിള്ള, ജില്ല സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി നേതാക്കളായ കെ.സി. ഷമീം, ഷാജി പൊഴിയൂർ, ചന്ദ്രൻ വളയം, സി.കെ. ബിജുപാൽ, സിൻസൺ പുലിക്കോട്ടിൽ, സുനിൽ ചെറിയാൻ, അബൂബക്കർ വെളിയംകോട്, ജോൺസൻ ടി. ജോൺ, അഷ്റഫ് കോഴിക്കോട്, കുഞ്ഞുമുഹമ്മദ്, രഞ്ജിത്ത് പൊന്നാനി, റോയ് മാത്യു, ജോജി കൊട്ടിയം, ബ്രൈറ്റ് രാജൻ, സുനിത നിസാർ, ഷേർലി ജോൺസൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.