മനാമ: ബഹ്റൈൻ സതേൺ ഗവർണറേറ്റിൽ 74ഒാളം ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ച കേസിൽ പ്രതികളെന്ന് കരുതുന്ന കമിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.ഹമദ് ടൗൺ ഭാഗത്തുനിന്ന് ഇത്തരം നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഒരു സ്ത്രീ സ്വർണനിറത്തിലുള്ള കാറിൽ ഗ്യാസ് സിലിണ്ടർ എടുത്ത് പോകുന്നതായി ഒരാൾ വിവരം നൽകി.
ഇതേ തുടർന്നാണ് 35വയസുള്ള സ്ത്രീയും 25വയസുള്ള യുവാവും അറസ്റ്റിലായത്. മോഷ്ടിച്ച സിലിണ്ടറുകൾ മിക്കതും ഒരു ഏഷ്യൻ സ്വദേശി നടത്തുന്ന ഫർണിച്ചർ ഷോപ്പിലായിരുന്ന വിറ്റത്. സിലിണ്ടർ വാങ്ങിയശേഷം ലാഭത്തിന് വിറ്റതായി ഷോപ്പ് നടത്തുന്ന ആൾ സമ്മതിച്ചിട്ടുണ്ട്. യുവതിയെക്കുറിച്ചുള്ള വ്യക്തമായ വിവരണവും ഇയാൾ നൽകി. തെൻറ കാമുകന് പണത്തിെൻറ ആവശ്യമുണ്ടെന്ന് പറഞ്ഞതിനുശേഷമാണ് മോഷണം തുടങ്ങിയതെന്ന് യുവതി പറഞ്ഞു. സ്ത്രീയാണ് മോഷണത്തിന് പറ്റിയ സ്ഥലങ്ങൾ കണ്ടെത്തിയത്.തുടർന്ന് യുവാവ് പൂട്ട് തകർത്ത് മോഷണം നടത്തും.
സിലിണ്ടർ ഒന്നിന് 25ദിനാർ വരെ ഇവർക്ക് ലഭിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ പറഞ്ഞു. യുവതിക്ക് ഇതിൽ നിന്ന് മൂന്ന് ദിനാർ മാത്രമാണത്രെ ലഭിച്ചിരുന്നത്. കേസ് പബ്ലിക് പ്രൊസിക്യൂഷനും തുടർന്ന് ഹൈക്രിമിനൽ കോടതിയിലേക്കും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.