മനാമ: സംസ്ഥാന സ്കൂൾ യുവജനോത്സവ മാതൃകയിൽ ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ദേവ്ജി-ബി.കെ.എസ് ജി.സി.സി കലോത്സവത്തിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള തീം പ്രകാശനവും ഓഫിസ് ഉദ്ഘാടനവും നിർവഹിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. ജനറൽ കൺവീനർ നൗഷാദ് പരിപാടി വിശദീകരിച്ചു.
രജിസ്ട്രേഷൻ മാർച്ച് ഒന്നിന് ആരംഭിച്ച് 15ന് അവസാനിക്കും. മാർച്ച് അവസാന വാരത്തിൽ സ്റ്റേജിതര മത്സരത്തിന് തുടക്കമാകും. ഈദ് അവധി ദിവസങ്ങളിൽ ശാസ്ത്രീയ നൃത്ത മത്സരങ്ങളും തുടർന്നുള്ള ദിവസങ്ങളിൽ മറ്റു മത്സരങ്ങളും പൂർത്തിയാക്കി ഏപ്രിൽ അവസാന വാരം സമാപിക്കും. നൂറിലധികം വ്യക്തിഗത ഇനങ്ങളിലും 60ഓളം ഗ്രൂപ്പിനങ്ങളിലും മത്സരം നടക്കും. കേരളത്തിൽ നിന്നടക്കമുള്ള പ്രമുഖർ വിധികർത്താക്കളായി പങ്കെടുക്കും. ഫോൺ: 39777801 (നൗഷാദ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.