മനാമ: ബഹ്റൈൻ കേന്ദ്രമായി ജി.സി.സി മാധ്യമ കൂട്ടായ്മക്ക് രൂപം നൽകി. കഴിഞ്ഞ ദിവസം ചേർന്ന ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ പ്രവർത്തകരെയും മാധ്യമങ്ങളെയും മീഡിയ അതോറിറ്റികളെയും അസോസിയേഷനുകളെയും ഒരുമിപ്പിക്കുന്ന കണ്ണിയായി മാറാനാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
യൂനിയൻ ഓണററി ചെയർമാനായി ഖാലിദ് ബിൻ ഹമദ് അൽ മാലികിനെ തെരഞ്ഞെടുത്തു. യു.എ.ഇ ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് അൽ ഹമ്മാദി, ബഹ്റൈൻ പ്രസ് യൂനിയൻ പ്രസിഡന്റ് ഈസ അശ്ശായിജി, ഒമാൻ ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. മുഹമ്മദ് അൽ ഒറൈമി, ഖത്തർ സെൻട്രൽ പ്രസ് പ്രസിഡന്റ് സഅദ് അൽ റുമൈഹി, കുവൈത്ത് ജേണലിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് അദ്നാൻ അൽ റാഷിദ് എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
ജി.സി.സി പ്രസ് യൂനിയന്റെ ഭരണഘടന വായിച്ച് അംഗീകരിച്ചു. രണ്ടുദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നും മീഡിയ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരടക്കമുള്ളവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.