ജി.​സി.​സി​യി​ലു​ള്ള​വ​ർ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ ബ്രി​ട്ട​ൻ സ​ന്ദ​ർ​ശി​ക്കാം

മനാമ: ഗൾഫ്​ രാഷ്​ട്രങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക്​ യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന്​ ബ്രിട്ടീഷ്​ ഗവൺമെന്‍റ്​ വൃത്തങ്ങൾ അറിയിച്ചു.ജി.സി.സി പൗരൻമാർ ഇ-വിസക്ക്​ അപേക്ഷ നൽകുകയും 10 സ്​റ്റെർലിങ്​ പൗണ്ട്​ കൂടെ ഫീസായി അടക്കുകയും ചെയ്​താൽ മതി.

കുറഞ്ഞ ചെലവിൽ ബ്രിട്ടൻ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ്​ ഇതുവഴി ലക്ഷ്യമിടുന്നത്​. ജി.സി.സി പൗരൻമാർക്ക്​ കൂടാതെ ജോർദാൻ പൗരന്മാർക്കും ഇതുപയോഗപ്പെടുത്താൻ സാധിക്കും. ബ്രിട്ടൺ വിനോദ സഞ്ചാര മേഖലയിൽ ജി.സി.സി പൗരന്മാർ വലിയ സംഭാവനയാണ്​ നൽകുന്നതെന്നും അതിനാലാണ്​ പുതിയ ഇ-വിസ സ​മ്പ്രദായം അവർക്കായി കുറഞ്ഞ ചെലവിൽ ഏർപ്പെടുത്തുന്നതെന്നും ബ്രിട്ടൺ പ്രവാസി കാര്യ മന്ത്രി റോബർട്ട്​ ജെനറിക്​ വ്യക്​തമാക്കി.

മൾട്ടിപ്പ്​ൾ എൻ​ട്രിയുള്ള രണ്ട്​ വർഷത്തെ സന്ദർശക വിസയാണ്​ 10 പൗണ്ടിന്​ അനുവദിക്കുന്നത്​. മറ്റ്​ അന്താരാഷ്​ട്ര വിസകളെ അപേക്ഷിച്ച്​ ലളിതമായ നടപടിക്രമവും കുറഞ്ഞ ചെലവുമെന്നതാണ്​ ഇതിന്‍റെ പ്രത്യേകത. അപേക്ഷകർ അവരു​ടെ വ്യക്​തിഗത വിവരങ്ങളും ബയോ മെട്രിക്​ വിവരങ്ങളും ഡിജിറ്റൽ ഫോ​ട്ടോയും നൽകിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - GCC members can visit Britain at low cost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.