ജി.സി.സിയിലുള്ളവർക്ക് കുറഞ്ഞ ചെലവിൽ ബ്രിട്ടൻ സന്ദർശിക്കാം
text_fieldsമനാമ: ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്യാനാഗ്രഹിക്കുന്നവർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് ബ്രിട്ടീഷ് ഗവൺമെന്‍റ് വൃത്തങ്ങൾ അറിയിച്ചു.ജി.സി.സി പൗരൻമാർ ഇ-വിസക്ക് അപേക്ഷ നൽകുകയും 10 സ്റ്റെർലിങ് പൗണ്ട് കൂടെ ഫീസായി അടക്കുകയും ചെയ്താൽ മതി.
കുറഞ്ഞ ചെലവിൽ ബ്രിട്ടൻ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ജി.സി.സി പൗരൻമാർക്ക് കൂടാതെ ജോർദാൻ പൗരന്മാർക്കും ഇതുപയോഗപ്പെടുത്താൻ സാധിക്കും. ബ്രിട്ടൺ വിനോദ സഞ്ചാര മേഖലയിൽ ജി.സി.സി പൗരന്മാർ വലിയ സംഭാവനയാണ് നൽകുന്നതെന്നും അതിനാലാണ് പുതിയ ഇ-വിസ സമ്പ്രദായം അവർക്കായി കുറഞ്ഞ ചെലവിൽ ഏർപ്പെടുത്തുന്നതെന്നും ബ്രിട്ടൺ പ്രവാസി കാര്യ മന്ത്രി റോബർട്ട് ജെനറിക് വ്യക്തമാക്കി.
മൾട്ടിപ്പ്ൾ എൻട്രിയുള്ള രണ്ട് വർഷത്തെ സന്ദർശക വിസയാണ് 10 പൗണ്ടിന് അനുവദിക്കുന്നത്. മറ്റ് അന്താരാഷ്ട്ര വിസകളെ അപേക്ഷിച്ച് ലളിതമായ നടപടിക്രമവും കുറഞ്ഞ ചെലവുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. അപേക്ഷകർ അവരുടെ വ്യക്തിഗത വിവരങ്ങളും ബയോ മെട്രിക് വിവരങ്ങളും ഡിജിറ്റൽ ഫോട്ടോയും നൽകിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.