മനാമ: അന്നംനൽകുന്ന നാടിനോടുള്ള ആദരസൂചകമായി ബഹ്റൈൻ 52ാ മത് ദേശീയ ദിനാഘോഷത്തിനൊപ്പം ഗസൽ ബഹ്റൈൻ മുട്ടിപ്പാട്ട് സംഘവും. ഗസൽ ബഹ്റൈൻ പുറത്തിറക്കിയ നാഷനൽ ഡെസോങ് ഗസൽ ബഹ്റൈന്റെ യൂട്യൂബ് ചാനലിലൂടെ ഗുദൈബിയ ആൻഡലോസ് ഗാർഡനിൽ വെച്ച് പുറത്തിറക്കി. കൈമുട്ടിപ്പാട്ടിന്റെ താളത്തിലാണ് ആൽബം ഒരുക്കിയിരിക്കുന്നത്.
അഫ്സൽ അബ്ദുള്ളയുടെ സംവിധാനത്തിൽ നാസർ ഹലീമാസ് നിർമാണവും കണ്ണൂർ ഷമീർ മ്യൂസിക്കും ഹാരിസ് ഇക്കാച്ചു കാമറയും എഡിറ്റിങ്ങും ചെയ്ത ആൽബത്തിന്റെ വരികൾ അഷ്റഫ് സലാമിന്റെതാണ് . ഇസ്മായിൽ തിരൂർ, മൻസൂർ തൃശൂർ, കണ്ണൂർ ഷമീർ എന്നിവരാണ് ഗാനം ആലപിച്ചത്. ഗാനരംഗത്ത് ഗസൽ ബഹ്റൈൻ അംഗങ്ങളായ ഷിഹാബ് കറുകപുത്തൂർ, ഹിജാസ് വലിയകത്ത്, ആബിദ് താനൂർ, ഇസ്മായിൽ ദുബായ്പടി, നദീർ കാപ്പാട്, മുജൂസ് മുന്ന, ഫിർദൗസ്, ഷഫീഖ് താസ്, സജാദ് കണ്ണൂർ എന്നിവർ അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.