മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (എം.സി.എം.എ)യുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്താർ സംഗമം നടന്നു. ജനറൽ സെക്രട്ടറി അഷ്ക്കർ പൂഴിത്തല സ്വാഗതം ആശംസിച്ചു. യൂസഫ് മമ്പാട്ടുമൂല അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉദ്ഘാടനം നിർവഹിച്ചു. ഫക്രുദ്ദീൻ തങ്ങൾ അബൂബക്കർ ലത്തീഫി റമദാൻ സന്ദേശം നൽകി.
കേരള സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, പ്രോഗ്രാം കോഡിനേറ്റർ നൗഷാദ് കണ്ണൂർ, വളന്റിയർ ക്യാപ്റ്റൻ നിസാം മമ്പാട്ട് മൂല, റദ ബുസ്താനി, സിദ്ദീഖ് ഷർബത്തലി, ഇബ്രാഹിം എം.എം.എസ്, മുഹമ്മദ് ഇബ്രാഹിം, യൂസുഫ് വാദിസഫാ, ഉത്തമൻ, മഹേഷ്(ലുലു പ്രതിനിധി), മലബാർ ഗോൾഡ് പ്രതിനിധി നിഖിൽ, കാഫ് ഹ്യുമാനിറ്റിയേഴ്സ് പ്രതിനിധികൾ, തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു. തൊഴിലാളികളടക്കം ആയിരക്കണക്കിനു പേർ പങ്കെടുത്തു. തുനീഷ്യയിലെ സൈക്കൂന യൂനിവേഴ്സിറ്റിയിൽ പി.എച്ച്ഡിക്ക് അവസരം ലഭിച്ച മുഹമ്മദ് നൂറാനി അസ്സഖാഫി നടമ്മൽപൊയിലിന് എം.സി.എം.എയുടെ സ്നേഹാദരവ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.