ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഇ​ന്ത്യ​ൻ ക്ല​ബു​മാ​യി ചേ​ർ​ന്ന് ഗ്രാ​ൻ​ഡ് ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ്​ അ​ലി അ​ക്ബ​റി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഇ​ന്ത്യ​ൻ എം​ബ​സി അ​സി. സെ​ക്ര​ട്ട​റി ര​വി ശ​ങ്ക​ർ ശു​ക്ല, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പ്ര​തി​നി​ധി യു​സു​ഫ് ലോ​റി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. സം​ഗ​മ​ത്തി​ൽ ത​മി​ഴ് ഗ്ര​ന്ഥ​മാ​യ തി​രു​ക്കു​റ​ളി​​ന്റെ പ്ര​കാ​ശ​നം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ത​മി​ഴ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ്​ ന​വാ​സ് മു​ഖ്യാ​തി​ഥി​ക​ൾ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഇ​ന്ത്യ​ൻ ക്ല​ബ്‌ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ സാ​നി പോ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഫീ​ഖ് അ​ബ്ബാ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഫാ​മി​ലി എ​ന്റ​ർ​ടെ​യി​ൻ​മെ​ന്‍റ്​ സെ​ക്ര​ട്ട​റി സ​യ്യി​ദ് സി​ദ്ദീ​ഖ് പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു. ഇ​ന്ത്യ​ൻ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട്​ ശ്ര​ദ്ധേ​യ​മാ​യി.

Tags:    
News Summary - Grand Iftar organized by Indian Social Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.