മനാമ: ദക്ഷിണ മേഖല മുനിസിപ്പാലിറ്റി സഹകരണത്തോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഹരിതവത്കരണം നടപ്പാക്കുന്നതിന് പദ്ധതി. ഹുനൈനിയ്യയിലെ ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ഹെൽത്ത് സെന്ററിൽ ഹരിതവത്കരണം ഉദ്ഘാടനം നടന്നു.
ആരോഗ്യ മന്ത്രാലയത്തിലെ പ്രൈമറി ഹെൽത്ത് സെന്റർ ഡയറക്ടറേറ്റ് ഹെഡ് ഡോ. ജലീല അസ്സയ്യിദ് ജവാദ്, ദക്ഷി മുനിസിപ്പാലിറ്റി ഡയറക്ടർ ആസിം അബ്ദുല്ലത്തീഫ് അബ്ദുല്ല എന്നിവർ ചേർന്ന് വൃക്ഷത്തൈകൾ നട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഹെൽത്ത് സെന്ററിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് വൃക്ഷത്തൈകളും കൃഷിച്ചെടികളും നടുന്നതാണ് പദ്ധതി. സാമൂഹിക പങ്കാളിത്തത്തോടെ ഇത്തരം പദ്ധതികൾ വിജയിപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ദക്ഷിണ മേഖല മുനിസിപ്പാലിറ്റി പരിധിയിലെ മുഴുവൻ ഹെൽത്ത് സെന്ററുകളിലും പദ്ധതി നടപ്പാക്കാൻ ഒരുക്കമാണെന്ന് ആസിം അബ്ദുല്ലത്തീഫ് പറഞ്ഞു. മുനിസിപ്പാലിറ്റിയുടെ പങ്കാളിത്തം ഏറെ പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. ജലീല അസ്സയ്യിദ് ജവാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.