മനാമ: പ്രത്യേക ഫീസില്ലാതെ യാത്രത്തീയതി മാറ്റാനുള്ള അവസരം ദീർഘിപ്പിച്ച് ഗൾഫ് എയർ. കോവിഡിനോടനുബന്ധിച്ച് കഴിഞ്ഞവർഷം മാർച്ചിൽ തുടങ്ങിയ ആനുകൂല്യം അടുത്ത ഏപ്രിൽ 31 വരെയാണ് ദീർഘിപ്പിച്ചത്. കോവിഡ് സാഹചര്യത്തിൽ ഇത്തരമൊരു ആനുകൂല്യം പ്രഖ്യാപിക്കുന്ന ആദ്യ എയർലൈൻസ് ഗൾഫ് എയറായിരുന്നു.
ഗൾഫ് എയർ വെബ്സൈറ്റിൽ 'മാനേജ് മൈ ബുക്കിങ്' വഴി യാത്രത്തീയതി എത്രവേണമെങ്കിലും യാത്രക്കാർക്ക് ദീർഘിപ്പിക്കാം. എയലൈൻസിെൻറ ബുക്കിങ് സെൻറർ വഴിയും ട്രാവൽ ഏജൻസികൾ വഴിയും ആനുകൂല്യം ലഭ്യമാകും.
ട്രാവൽ ഏജൻസിയിലൂടെ ടിക്കറ്റ് എടുത്തവർക്ക് ഏജൻസിയെ സമീപിച്ച് തീയതി ഫീസില്ലാതെത്തന്നെ മാറ്റാവുന്നതാണെന്ന് ഗൾഫ് എയർ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ഗൾഫ് എയർ വിമാനത്തിലെ യാത്രക്കാർ യാത്ര വേളയിൽ കോവിഡ് മാർഗനിർദേശങ്ങൾ കർശമായി പാലിക്കണമെന്ന് എയർലൈൻസ് അധികൃതർ അഭ്യർഥിച്ചു. യാത്രക്കാരുടെ ആരോഗ്യ പരിരക്ഷക്ക് വിവിധ വകുപ്പുകളുമായി ഏകോപിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുന്നുണ്ട്.
ഭരണകൂടത്തിെൻറ നിർദേശാനുസരണം വിമാനത്താവളങ്ങൾ തുറക്കുന്ന രാജ്യങ്ങളിലേക്ക് സർവിസ് നടത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.