ഗ​ൾ​ഫ് മാ​ധ്യ​മം പു​തി​യ ഓ​ഫി​സ് മു​ഹ​റ​ഖ് അ​ൽ​ഹാ​ജ സെൻറ​റി​ൽ ചീ​ഫ് എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഗ​ൾ​ഫ് മാ​ധ്യ​മം പു​തി​യ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​നാ​മ: ഗ​ൾ​ഫ് മാ​ധ്യ​മം പു​തി​യ ഓ​ഫി​സ് മു​ഹ​റ​ഖി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​മി​സ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് എ​തി​ർ​വ​ശം അ​ൽ​ഹാ​ജ സെൻറ​റി​ൽ ര​ണ്ടാം നി​ല​യി​ലാ​ണ് ഓ​ഫി​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഓ​ഫി​സി​ന്റെ ഉ​ദ്ഘാ​ട​നം ഗ​ൾ​ഫ് മാ​ധ്യ​മം ചീ​ഫ് എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ് നി​ർ​വ​ഹി​ച്ചു. ബ​ഹ്റൈ​നി​ൽ​നി​ന്ന് തു​ട​ക്ക​മി​ട്ട് 25ാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന ഗ​ൾ​ഫ് മാ​ധ്യ​മം പു​തി​യ ഓ​ഫി​സി​ലേ​ക്ക് മാ​റി പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ള​ർ​ച്ച​യു​ടെ കൂ​ടു​ത​ൽ പ​ട​വു​ക​ൾ ച​വി​ട്ടി​ക്ക​യ​റാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ഗ​ൾ​ഫ് മാ​ധ്യ​മം എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ ഇ​രി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‍വി, ഗ​ൾ​ഫ് മാ​ധ്യ​മം റീ​ജ​ന​ൽ മാ​നേ​ജ​ർ ജ​ലീ​ൽ അ​ബ്ദു​ല്ല തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Gulf Madhyamam inaugurates new office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.