മനാമ: പ്രവാസികളുടെ ശബ്ദമായി ഗൾഫ് മാധ്യമം എത്തിയിട്ട് കാൽനൂറ്റാണ്ടാകുന്നു. ഈ കാലയളവിൽ ഗൾഫ് മലയാളികളുടെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും ദുരിതങ്ങളും പുറംലോകത്തെ അറിയിക്കാൻ മാധ്യമത്തിന് കഴിഞ്ഞെന്നുള്ളത് പ്രശംസനീയമായ കാര്യമാണ്. കോവിഡ് ദുരിതകാലങ്ങളിൽ സഹായിയായും വഴികാട്ടിയായും ഈ പത്രം നിലകൊണ്ടു. നാട്ടിലെ എല്ലാ വാർത്തകളും ചൂടാറാതെ പ്രവാസി മലയാളികളുടെ അടുത്തെത്തിക്കാൻ എന്നും ഗൾഫ് മാധ്യമത്തിനു സാധിച്ചിട്ടുണ്ട്.
നാട്ടിൽനിന്ന് വിട്ടുനിൽക്കുന്നവർക്ക് എന്നും ആശ്വാസമായിരുന്നു ഈ പത്രം. പവിഴദ്വീപിൽ 25 വർഷത്തിലേക്കു കടക്കുമ്പോൾ എല്ലാവിധ ആശംസകളും നേരുന്നു. ഇതോടൊപ്പം ഗൾഫ് സർക്കുലേഷൻ കാമ്പയിൻ പങ്കാളിയാകാനും എത്രയും വേഗം വരിക്കാരാകാനും എല്ലാ മലയാളികളോടും അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.