മനാമ: പ്രവാസലോകത്തു പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി നിലനിൽക്കുന്ന ഗൾഫ് മാധ്യമം നമ്മളെ നാടുമായും, പ്രവാസജീവിതത്തിലെ നാട്ടുവർത്തമാനങ്ങളുമായും ചേർത്തിണക്കുന്നതിൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. നാട്ടിലുള്ള പ്രതിദിനവാർത്തകളെ വസ്തുതാപരമായും, നീതിനിഷ്ഠമായും, ജാതിമത രാഷ്ട്രീയ വേർതിരിവുകൾക്കതീതവുമായി നമ്മൾക്ക് മുന്നിലെത്തിക്കാൻ മാധ്യമം എന്നും ശ്രദ്ധിക്കുന്നു.
ഓരോ പ്രവാസിയും അറിയേണ്ട ദൈനംദിന പ്രാദേശിക വാർത്തകളും അറിയിപ്പുകളും സമസ്തമേഖലകളിലുമുള്ള പൊതുപരിപാടികളെയും കൃത്യമായി നമ്മളിലേക്ക് എത്തിക്കുന്നതിൽ മാധ്യമം മുൻപന്തിയിലാണ്. പ്രവാസികളുടെ ഏതൊരു പ്രതിസന്ധിയിലും ഒരു പത്രമാധ്യമം എന്നതിലുപരിയുള്ള ഗൾഫ്മാധ്യമത്തിന്റെ ഇടപെടലുകളും, ജീവകാരുണ്യപ്രവർത്തനങ്ങളിലെ കരുതലും പ്രവാസികളിലുണ്ടാക്കിയ ആത്മവിശ്വാസമാണ് കാലങ്ങളായി ഗൾഫ് മാധ്യമത്തെ പ്രവാസികളിലേക്കു ചേർത്തുനിർത്തുന്നത്.
കുട്ടികൾക്കും, മുതിർന്നവർക്കും വിരസതയില്ലാതെ വാർത്തകളിലേക്കു കടന്നുചെല്ലാൻ സാധിക്കുന്നു.പതിറ്റാണ്ടുകളായി പുലർത്തിവന്ന സത്യസന്ധമായ നിലപാടുകളും, വസ്തുനിഷ്ഠമായ വാർത്തകളും,നീതിപൂർണമായ പ്രവർത്തനങ്ങളും മാധ്യമത്തെ വ്യത്യസ്തമാക്കുന്നു. കാലങ്ങളായി ഉയർത്തി പ്പിടിക്കുന്ന മൂല്യങ്ങളെയും, ആശയങ്ങളെയും നിലനിർത്തി മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.