മനാമ: ‘ഗൾഫ് മാധ്യമം’ സർക്കുലേഷൻ കാമ്പയിനിലെ ആദ്യ മെഗാ സമ്മാന വിജയി വടകര സ്വദേശി ഫവാസിന് ഫിലിപ്സ് 40 ഇഞ്ച് ടി.വി കൈമാറി. ഇന്നലെ ‘ഗൾഫ് മാധ്യമം’ മുഹറഖ് ഒാഫിസിൽ നടന്ന ചടങ്ങിൽ മുഹമ്മദ് ഫക്രൂ-ഫിലിപ്സ് കമ്പനി പ്രതിനിധികളായ സുബോധ്, ഷമീർ എന്നിവരും ‘ഗൾഫ് മാധ്യമം’ ജീവനക്കാരും പെങ്കടുത്തു. കാമ്പയിൽ കാലയളവിൽ മൂന്ന് ടെലിവിഷനുകളാണ് സമ്മാനമായി നൽകുന്നത്. ഇതിന് പുറമെ, 35 ദിനാർ മുടക്കി ഒരുവർഷത്തെ വരിക്കാരാകുന്നവർക്ക് 20 ദിനാറിെൻറ ഷറഫ് ഡി.ജി ഷോപ്പിങ് വൗച്ചർ, അഞ്ചു ദിനാറിെൻറ ഫുഡ്സിറ്റി റസ്റ്റോറൻറ് വൗച്ചർ, ടൈറ്റൻ ലേഡീസ് വാച്ച് എന്നിവയും ‘കുടുംബം’ മാസിക സൗജന്യമായി ഒരു വർഷത്തേക്കും ലഭിക്കും. വിവരങ്ങൾക്ക് 35913622, 39196661 എന്നീ നമ്പറുകളിൽ വിളിക്കാം. നിശ്ചിത കാലത്തേക്കാണ് ഒാഫർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.