ഗുരുദേവ സോഷ്യൽ സൊസൈറ്റി അത്തപ്പൂക്കള മത്സരം വിജയികൾക്ക് സമ്മാനം നൽകുന്നു

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ഓ​ണോ​ത്സ​വം: അ​ത്ത​പ്പൂ​ക്ക​ള​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: സ​ൽ​മാ​നി​യ കാ​നു ഗാ​ർ​ഡ​നി​ലു​ള്ള ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ഓ​ണോ​ത്സ​വം 2023ന്റെ ​ഭാ​ഗ​മാ​യി അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ദി​വ്യ ര​ഞ്ജി​ത്ത് ക്യാ​പ്റ്റ​നാ​യ ടീം ​എ ഒ​ന്നാം സ​മ്മാ​നം ക​ര​സ്ഥ​മാ​ക്കി. ടീം ​സി ര​ണ്ടാം സ​മ്മാ​ന​വും ടീം ​ബി മൂ​ന്നാം സ​മ്മാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്ക് അ​ൽ ഹി​ലോ ട്രേ​ഡി​ങ് ക​മ്പ​നി ഏ​ർ​പ്പെ​ടു​ത്തി​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.കു​ടും​ബാം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സ​നീ​ഷ് കു​റു​മു​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ബി​നു​രാ​ജ് സ്വാ​ഗ​ത​വും പൂ​ക്ക​ള​മ​ത്സ​രം ക​ൺ​വീ​ന​ർ ര​ജീ​ഷ് പ​ട്ടാ​ഴി ന​ന്ദി​യും പ​റ​ഞ്ഞു. ഓ​ണോ​ത്സ​വം 2023 ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​വി. ബാ​ല​കൃ​ഷ്ണ​ൻ നി​യ​ന്ത്രി​ച്ച പ​രി​പാ​ടി​യി​ൽ അ​ൽ ഹീ​ലോ ട്രേ​ഡി​ങ് ക​മ്പ​നി ചെ​യ​ർ​മാ​ൻ എ.​കെ. ബാ​ബു, അ​ജി​ത്ത്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ണാ​ഘോ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രും​ദി​വ​സ​ങ്ങ​ളി​ൽ, കു​ട്ടി​ക​ളു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ, ഓ​ണ​സ​ദ്യ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Gurudeva Social Society Onotsavam-Athapookkalam competition- organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.