മനാമ: ലോക അർബുദദിനത്തിൽ രോഗികൾക്കായി കേശദാനം ചെയ്തവരെ ബഹ്റൈൻ പ്രതിഭ ആദരിച്ചു. ബഹ്റൈൻ പ്രതിഭയും കാൻസർ കെയർ ഗ്രൂപ്പും കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ചായിരുന്നു കേശദാന കാമ്പയിൻ നടത്തിയത്. സ്ത്രീ പുരുഷ ഭേദമന്യേ കുട്ടികളടക്കം 68 പേർ കേശദാനം ചെയ്യുകയുണ്ടായി. സമൂഹത്തിൽ സങ്കടപ്പെടുന്നവരുടെയും ഓരംചേർന്ന് നടക്കുന്നവരുടെയും കൂടെ നടക്കുകയാണ് എന്നും പ്രതിഭ ചെയ്തിട്ടുള്ളതെന്നും ഇനിയും കേശദാനംപോലുള്ള മികച്ച പ്രവർത്തനങ്ങൾ തുടരുമെന്നും ചടങ്ങിൽ സംസാരിച്ച ഭാരവാഹികൾ പറഞ്ഞു. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ അധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗവും ലോക കേരളസഭ അംഗങ്ങളുമായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ, പ്രതിഭ വനിതവേദി സെക്രട്ടറി റീഗ പ്രദീപ്, കെ.ടി. സലീം തുടങ്ങിയവർ സംസാരിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ സ്വാഗതവും വൈസ് പ്രസിഡന്റ് നൗഷാദ് പൂനൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.