ഹജ്ജ് തീര്‍ഥാടകര്‍ സൗദി ഹജ്ജ് മന്ത്രാലയത്തി​െൻറ നിര്‍ദേശങ്ങള്‍ പാലിക്കണം

മനാമ: ബഹ്റൈനില്‍ നിന്നും ഹജ്ജ് തീര്‍ഥാടനത്തിന് പോകുന്നവര്‍ വിശുദ്ധ സ്ഥലങ്ങളില്‍ ഹജ്ജ് മന്ത്രാലയം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജിദ്ദയിലെ ബഹ്റൈന്‍ എംബസിയിലെ ജനറല്‍ കോണ്‍സുലര്‍ ഇബ്രാഹിം മുഹമ്മദ് അല്‍ മുസല്‍മാനി വ്യക്തമാക്കി. നിലവില്‍ ഹജ്ജ് സീസണ്‍ ആരംഭിക്കുകയും ഉംറ യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അതിര്‍ത്തികള്‍ വഴി ഹജ്ജിന് വരുന്നവരെ മാത്രമേ കടത്തി വിടുകയുള്ളൂ. ഹജ്ജ് ഗ്രൂപി​​െൻറ വാഹനങ്ങള്‍ക്കാണ് അതിര്‍ത്തികളില്‍ പ്രവേശനം അനുവദിക്കുക. സൗദിക്ക് പുറത്തു നിന്നുള്ള മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശിക്കണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങിയിരിക്കണമെന്നും നിഷ്കര്‍ഷിക്കുന്നു.
സൗദി ഹജ്ജ് മന്ത്രാലയം നല്‍കുന്നു പ്രത്യേക അനുമതി പത്രം ചെക്ക് പോയൻറുകളില്‍ കാണിക്കുകയും ഉറപ്പ്​ വരുത്തുകയും ചെയ്യണമെന്നാണ് നിര്‍ദേശം. ഇഹ്റാമി​​െൻറ വസ്ത്രത്തിലല്ലാതെ വിശുദ്ധ സ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കുകയില്ലെന്നും അധികൃതര്‍ അറിയിച്ചു. സഹായങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നമ്പരും കോണ്‍സുലേറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

Tags:    
News Summary - hajj-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.