ബഹ്റൈനിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘത്തെ നീതികാര്യ മന്ത്രിയുടെ നേതൃത്വത്തിൽ യാത്രയാക്കുന്നു 

ഹജ്ജ്: ബഹ്റൈനിൽനിന്ന് ആദ്യ സംഘം പുറപ്പെട്ടു

മനാമ: ഈവർഷത്തെ ഹജ്ജ് തീർഥാടനത്തിന് ബഹ്റൈനിൽനിന്നുള്ള ആദ്യ സംഘം പുറപ്പെട്ടു. നീതി, ഇസ്ലാമിക് കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുഅവ്ദയുടെ നേതൃത്വത്തിൽ തീർഥാടകർക്ക് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയയപ്പ് നൽകി. മന്ത്രാലയത്തിന് നൽകുന്ന നിർലോഭമായ പിന്തുണക്ക് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും അദ്ദേഹം നന്ദി പറഞ്ഞു.

ബഹ്റൈനിൽനിന്നുള്ള തീർഥാടകർക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികളെയും അദ്ദേഹം പ്രശംസിച്ചു. തീർഥാടകർക്ക് മതിയായ സൗകര്യങ്ങളൊരുക്കുന്ന സൗദി ഭരണാധികാരിക്കും അദ്ദേഹം നന്ദി അറിയിച്ചു. ഹജ്ജ് തീർഥാടനം സുഗമമായി നിർവഹിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ച മന്ത്രി, തീർഥാടകരുടെ യാത്ര സുഗമമാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ച ബഹ്റൈൻ എയർപോർട്ട് സർവിസസിനും നന്ദി പറഞ്ഞു.

Tags:    
News Summary - Hajj: The first group left Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.