മനാമ: ബഹ്റൈെൻറ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് രാജാവ് ഹമദ് ബി ന് ഈസ ആല് ഖലീഫ വ്യക്തമാക്കി. ബഹ്റൈന്‍ പാരമ്പര്യ-സാംസ്കാരിക അതോറിറ്റി ചെയര്‍ പേഴ്സണ്‍ ശൈഖ മായ് ബിന്ത് മുഹമ ്മദ് ആല് ഖലീഫയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഫിരിയ്യ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബഹ്റ ൈന് കലാകാരന് ഖാലിദ് ശൈഖും സന്നിഹിതനായിരുന്നു. മുഹറഖ് പ്രദേശത്തിെൻറ നവീകരണത്തിന് ലഭിച്ച ആഗാ ഖാന് പുരസ്കാരം കൂടിക്കാഴ്ചയിൽ ഹമദ് രാജാവിന് കൈമാറി. റഷ്യയിലെ ഖാസാന്‍ പട്ടണത്തില്‍ നടന്ന ചടങ്ങിലാണ് പ്രിന്‍സ് കരീം ആഗാ ഖാനില്‍ നിന്ന് പുരസ്കാരം ഏറ്റു വാങ്ങിയത്.
ഇത്തരമൊരു നേട്ടത്തില്‍ ബഹ്റൈന്‍ ഏറെ അഭിമാനമുണ്ടെന്നും പാരമ്പര്യ-സാംസ്കാരിക അതോറിറ്റിയിലെ മുഴുവനാളുകള്‍ക്കും ഹമദ് രാജാവ് പ്രത്യേകം നന്ദി അറിയിച്ചു. രാജ്യത്തിെൻറ പ്രത്യേകമായ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര തലത്തില്‍ അതിന് പ്രചാരം നല്‍കുന്നതിനും അംഗീകാരം നേടുന്നതിനും അതോറിറ്റി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചു. പാരമ്പര്യം പേറുന്ന പഴയ കെട്ടിടങ്ങളും വീടുകളും അതേ പടി നിലനിര്‍ത്തുന്നതിനും പുനരുദ്ധരിക്കുന്നതിനും നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ വരും തലമുറയിലേക്ക് രാജ്യത്തിെൻറ ഉന്നത പാരമ്പര്യവും സംസ്കാരവും പകര്‍ന്ന് നല്‍കുന്നതിന് കരുത്തേകുന്നതാണെന്നും ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ഹമദ് രാജാവ് നല്കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് ശൈഖ മായ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.