മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ റഷ്യൻ പ്രസിഡന്റ് വ്ലാദിമിൻ പുടിനുമായി ടെലിഫോണിൽ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തുകയും അവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തു. റഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ചയിൽ ഉയർന്നു.
ഭരണ ഘടന പ്രകാരം രാഷ്ട്ര വ്യവസ്ഥ ക്രമപ്പെടുത്തുകയും ജനങ്ങൾക്ക് സുരക്ഷിതത്വം നൽകുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി. റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ബഹ്റൈൻ കാണിക്കുന്ന താൽപര്യത്തിന് പുടിൻ ഹമദ് രാജാവിന് പ്രത്യേകം നന്ദിയും കടപ്പാടും അറിയിച്ചു. ഈദാശംസകളും പരസ്പരം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.