മനാമ: മികച്ച സേവനം കാഴ്ചവെച്ച ദേശീയ ആരോഗ്യ സമിതികളെ ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ് ആദരിച്ചു. രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിലും രോഗവ്യാപനം തടയുന്നതിലും ഇൗ സമിതികളുടെ പങ്ക് വലുതാണെന്ന് മന്ത്രി പറഞ്ഞു. സാംക്രമികേതര രോഗങ്ങൾ തടയുന്നതിനുള്ള സമിതി, എയ്ഡ്സ് തടയുന്നതിനുള്ള ദേശീയ സമിതി, പുകവലിയും പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും നിയന്ത്രിക്കുന്നതിനുള്ള സമിതി എന്നിവയെയാണ് ആദരിച്ചത്. വിവിധ ആരോഗ്യ സമിതികളുടെയും സർക്കാർ വകുപ്പുകളുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനമാണ് ആരോഗ്യ രംഗത്ത് മികച്ച നേട്ടം കൈവരിക്കാൻ രാജ്യത്തെ സഹായിച്ചതെന്ന് മന്ത്രി പറഞ്ഞു. ദേശീയ ആരോഗ്യ സമിതികളുടെ പ്രവർത്തനത്തിന് സർക്കാർ നൽകുന്ന പിന്തുണയും പ്രശംസനീയമാണ്. രോഗമുക്തമായ ഒരു ബഹ്റൈനി സമൂഹത്തിനായി ഇൗ സമിതികളുമായി തുടർന്നും സഹകരിച്ച് പ്രവർത്തിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. മികച്ച പ്രവർത്തനം നടത്തിയ വിവിധ സമിതികളിലെ 41 ആംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.