മനാമ: ഹെൽത്ത് ഇന്‍ഷുറന്‍സ് ഗള്‍ഫ് മേഖല സമ്മേളനവും എക്സിബിഷനും അടുത്ത മാസം ബഹ്റൈനില്‍ നടക്കുമെന്ന് ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന ഈ വിഷയത്തിലെ പ്രഥമ സമ്മേളനത്തിനാണ് ബഹ്റൈന്‍ വേദിയാവുന്നത്.
ആരോഗ്യ മേഖലയുടെ നവീകരണമുദ്ദേശിച്ച് നടത്തുന്ന സമ്മേളനത്തോടനുബന്ധിച്ച് എക്സിബിഷനും അരങ്ങേറും. നവംബര്‍ 18, 19 തീയതികളില്‍ ഈസ കള്‍ച്ചറല്‍ സെന്‍ററിലാണ് സമ്മേളനം നടക്കുക.
രാജ്യത്തെ ആരോഗ്യ മേഖല നവീകരിക്കുന്നതിനും പുഷ്ടിപ്പെടുത്തുന്നതിനും പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും ഏറെ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി അയല്‍ രാഷ്ട്രങ്ങളും അന്താരാഷ്ട്ര തലത്തിലുള്ള വിവിധ രാഷ്ട്രങ്ങളും സഹകരിക്കാന്‍ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു പ്രതീക്ഷ സാക്ഷാല്‍ക്കരിക്കാന്‍ കൂടിയാണ് സമ്മേളനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.