മനാമ: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതില്‍ ആരോഗ്യ കാര്യ സുപ്രീം കൗണ്‍സിലും ഇ-ഗവര്‍മെൻറ് ആൻറ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയും പങ്കാളികളാകുന്നതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുകയാണ് അതോറിറ്റിയുടെ ചുമതല. ഇത് സംബന്ധിച്ച വിശദമായ ചര്‍ച്ച കഴിഞ്ഞ ദിവസം ചേര്‍ന്ന ഇരു വിഭാഗത്തിന്‍െറയും ഭാരവാഹികള്‍ പങ്കെടുത്ത യോഗത്തില്‍ നടന്നു. ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഇബ്രാഹിം അലി അന്നവാഖിദ, ഇ-ഗവര്‍മെന്‍റ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി അസി. ചീഫ് എക്സിക്യൂട്ടീവ് ഡോ. സകരിയ്യ അഹ്മദ് അല്‍ ഖാജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ ഏര്‍പ്പെടുത്തുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്ന രീതിയെ സംബന്ധിച്ച് ഇബ്രാഹിം അന്നവാഖിദ വിശദീകരിച്ചു.
പദ്ധതി നടപ്പാക്കുന്നതിന് ഉന്നത സാങ്കേതിക വിദ്യ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാകുന്നതോടെ രാജ്യത്തെ ആരോഗ്യ സേവന സംവിധാനം ഏറെ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.