ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത്​ അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ ഹ​സ​ൻ ബ​ഹ്​​റൈ​നി​ലെ നി​യു​ക്​​ത അം​ബാ​സ​ഡ​ർ ​വി​നോ​ദ്​ കെ. ​ജേ​ക്ക​ബി​നെ സ്വീ​ക​രി​ച്ച​പ്പോ​ൾ

ആ​രോ​ഗ്യ മ​ന്ത്രി നി​യു​ക്​​ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റെ സ്വീ​ക​രി​ച്ചു

മ​നാ​മ: ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ജ​ലീ​ല ബി​ൻ​ത്​ അ​സ്സ​യ്യി​ദ്​ ജ​വാ​ദ്​ ഹ​സ​ൻ ബ​ഹ്​​റൈ​നി​ലെ നി​യു​ക്​​ത ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ​വി​നോ​ദ്​ കെ. ​ജേ​ക്ക​ബി​നെ സ്വീ​ക​രി​ച്ചു. ഇ​ന്ത്യ​യു​മാ​യി കാ​ല​ങ്ങ​ളാ​യി ബ​ഹ്​​റൈ​ൻ തു​ട​രു​ന്ന ശ​ക്​​ത​മാ​യ ന​യ​ത​ന്ത്ര ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും ​ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്​​ത​മാ​യി തു​ട​രു​ന്ന​തി​ൽ ഇ​രു​പേ​രും സം​തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ആ​രോ​ഗ്യ മേ​ഖ​ല​യി​ല​ട​ക്കം സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്താ​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ര​സ്​​പ​രം പ​ങ്കു​വെ​ച്ചു. ത​നി​ക്ക്​ ന​ൽ​കി​യ ഊ​ഷ്​​മ​ള സ്വീ​ക​ര​ണ​ത്തി​ന്​ അം​ബാ​സ​ഡ​ർ മ​ന്ത്രി​ക്ക്​ പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്​​തു.

Tags:    
News Summary - Health Minister Received the Indian Ambassador

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.