ഇസ്രായേൽ പ്രതിനിധി സംഘം ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ

ആരോഗ്യ മേഖല: ബഹ്റൈൻ-ഇസ്രായേൽ സഹകരണം ശക്തമാക്കും

മനാമ: ആരോഗ്യ മേഖലയിലെ പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രായേൽ ആരോഗ്യമന്ത്രി നിത്സാൻ ഹൊറോവിറ്റ്സും പ്രതിനിധി സംഘവും ബഹ്റൈനിലെത്തി. നഴ്സുമാരുടെ പരിശീലനം, മെഡിക്കൽ പ്രഫഷനുള്ള ലൈസൻസ് പരസ്പരം അംഗീകരിക്കൽ, ബഹ്റൈനിൽനിന്നുള്ള രോഗികളെ വിദഗ്ധ ചികിത്സക്ക് ഇസ്രായേലിലേക്ക് അയക്കുക തുടങ്ങിയ വിഷയങ്ങൾ ബഹ്റൈൻ ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഈദ് അസ്സാലിഹുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചചെയ്തു. പൊതുലക്ഷ്യങ്ങൾ നേടാൻ ആരോഗ്യ രംഗത്ത് സഹകരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഫാഇഖ ബിൻത് സഈദ് അസ്സാലിഹ് എടുത്തുപറഞ്ഞു. ആരോഗ്യരംഗത്ത് ബഹ്റൈൻ കൈവരിച്ച നേട്ടങ്ങൾ അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിഅ് വിശദീകരിച്ചു.

കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റൽ, സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, ശൈഖ് അബ്ദുല്ല ബിൻ ഖാലിദ് ആൽ ഖലീഫ ഹെൽത് സെന്‍റർ എന്നിവയും ഇസ്രായേൽ സംഘം സന്ദർശിക്കും. ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് കഴിഞ്ഞമാസം നടത്തിയ ബഹ്റൈൻ സന്ദർശനത്തിനിടെ ആരോഗ്യ മേഖലയിലെ സഹകരണത്തിനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചിരുന്നു.

Tags:    
News Summary - Health sector: Bahrain-Israel cooperation to be strengthened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.