മനാമ: സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ അൽ ഇത്ഖാൻ 2024 ത്രൈമാസ കാമ്പയിന്റെ ഭാഗമായി ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ കാർഡിയോളജി വിഷയത്തിൽ ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാനും ബി.ഡി.എഫ് ഹോസ്പിറ്റലിലെ ഡോക്ടറുമായ മുഹമ്മദ് ഫൈസലും ന്യൂറോളജി വിഷയത്തിൽ അൽ ഹിലാൽ മെഡിക്കൽ സെന്ററിലെ ഡോക്ടർ രൂപ്ചന്ദ് പി. എസും ക്ലാസെടുത്തു. ഹൃദ്രോഗവും സ്ട്രോക്കും വരാനുള്ള കാരണങ്ങളും ചികിത്സയും മുൻകരുതലുകളും തുടങ്ങിയ വിഷയത്തിൽ ലളിതവും രസകരവുമായ ശൈലിയിൽ ഇരുവരും നടത്തിയ ക്ലാസുകൾ സദസ്സിനു മുന്നോട്ടുള്ള ജീവിതത്തിൽ ആവശ്യമായ തയാറെടുപ്പുകൾക്കു ഉതകുന്ന തരത്തിലായിരുന്നു. സംശയനിവാരണത്തിനുള്ള അവസരവുമുണ്ടായിരുന്നു. ക്ലാസുകൾക്ക് നേതൃത്വം നൽകിയ ഡോക്ടർമാർക്ക് സമസ്ത മനാമ ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി.
സമസ്ത ബഹ്റൈൻ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ദീൻ മൗലവി, സമസ്ത കോഓഡിനേറ്റർമാരായ അശ്റഫ് അൻവരി ചേലക്കര, ഫാസിൽ വാഫി തുടങ്ങിയവരും മറ്റു കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.