മനാമ: ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായി രാജ്യത്തെ ആശുപത്രികൾ ഹെൽത്ത്കെയർ സ്ഥാപനങ്ങളുമായി കൈകോർക്കുന്നു.
പ്രമുഖ ആശുപത്രികളിലൊന്നായ ഇബ്ൻ അൽനഫീസ് ഹോസ്പിറ്റലും മാക്സ് ഹെൽത്ത്കെയറുമായി ഈ വിഷയത്തിൽ ധാരണപത്രം ഒപ്പുവെച്ചു. ഇന്ത്യയിലെ ആരോഗ്യസേവന ദാതാക്കളിൽ മുൻനിരയിലുള്ള സ്ഥാപനമാണ് മാക്സ് ഹെൽത്ത് കെയർ. ബഹ്റൈനിലും ഇന്ത്യയിലും രോഗികളുടെ പരിചരണം മെച്ചപ്പെടുത്താനും ആരോഗ്യസേവനങ്ങളിലേക്കുള്ള പ്രവേശനം വിപുലീകരിക്കാനും ഈ പങ്കാളിത്തം വഴി സാധിക്കും. പുതിയ ക്ലിനിക്കൽ പ്രോഗ്രാമുകൾ വികസിപ്പിക്കുക, നടപ്പാക്കുക, മെഡിക്കൽ ഗവേഷണം, ആരോഗ്യസംരക്ഷണ വിദഗ്ധർക്കുള്ള പരിശീലനം, വിദ്യാഭ്യാസം എന്നിവയിൽ ഇബ്ൻ അൽനഫീസ് ഹോസ്പിറ്റൽ മാക്സ് ഹെൽത്ത് കെയർ ഇന്ത്യയുമായി സഹകരിക്കും. ഗവേഷണ പദ്ധതികളിലും ക്ലിനിക്കൽ പ്രോഗ്രാമുകളിലും സഹകരിക്കുന്നതിലൂടെ രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും ആരോഗ്യപരിചരണവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.