മനാമ: കാൻസർ കെയർ ഗ്രൂപ്പിെൻറ ആഭിമുഖ്യത്തിൽ 70ഒാളം കമ്യൂണിറ്റി നേതാക്കളെയും ആരോഗ്യ പ്രവർത്തകരെയും ആദരിച്ചു. ബി.കെ.എസ് ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും പങ്കെടുത്തു.
സർജിക്കൽ വകുപ്പുകളുടെ മെഡിക്കൽ സർവിസസ് മേധാവി ഡോ. അക്ബർ ജലാൽ മുഖ്യാതിഥിയും സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മെഡിക്കൽ സർവിസസ് ഡെപ്യൂട്ടി ചീഫ് ഡോ. ഹസീം അൽ അലി, ബഹ്റൈൻ മെഡിക്കൽ സൊസൈറ്റി പ്രസിഡൻറ് ഡോ. ഖാദാ അൽ ഖാസിം, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കാൻസർ കെയർ ഗ്രൂപ് പ്രസിഡൻറ് ഡോ. പി.വി. ചെറിയാൻ അധ്യക്ഷത വഹിച്ചു. കെ.ടി. സലീം നന്ദി പറഞ്ഞു. 400ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് ഫാമിലി നൈറ്റ്, സാംസ്കാരിക പരിപാടികൾ, നൃത്തങ്ങൾ, ഗാനങ്ങൾ, അത്താഴവിരുന്ന് എന്നിവയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.