മനാമ: ഹാർട്ട് കൂട്ടായ്മ സൽമാനിയ അവാൽ റെസിഡൻസിയിൽ ഓണാഘോഷം വിപുലമായ കലാപരിപാടികളോടെ ആഘോഷിച്ചു. പൂക്കളവും, മാവേലി വരവേൽപ്പും, കൈകൊട്ടിക്കളിയും നടന്നു. കുട്ടികളുടെ ഡാൻസ്, ഓണപ്പാട്ടുകൾ, എന്നിവക്കു പുറമെ അംഗങ്ങളുടെ മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചു.
വിഭവ സമൃദ്ധമായ സദ്യ കഴിച്ച് അംഗങ്ങൾ പരസ്പരം ഓണത്തിന്റെ ഓർമകൾ പങ്കുവെച്ചു. നാട്ടിലെ ആഘോഷങ്ങൾക്ക് വിപരീതമായി മാസങ്ങൾ നീളുന്ന പ്രവാസത്തിലെ ഓണാഘോഷം കൂടുതൽ സന്തോഷം പകരുന്നതായി അംഗങ്ങൾ അഭിപ്രായപ്പെട്ടു. മഹാബലിയോടൊപ്പം നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത നാല് അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി ആരംഭിച്ച ആഘോഷങ്ങൾക്ക് കാസിം കല്ലായി സ്വാഗതം പറഞ്ഞു. അവതാരകനായ സാബു പാലാക്കൊപ്പം കൂട്ടായ്മയിലെ പുതിയ അംഗങ്ങൾ ആശംസകൾ നേർന്നു.
അഷ്റഫ് നന്ദി പറഞ്ഞു. 13 വർഷത്തെ പ്രവാസത്തിന് ശേഷം ഈ പവിഴ ദ്വീപിനോട് വിടപറയുന്ന അംഗം വിനോദിന് മൊമന്റോ നൽകി ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.