മനാമ: കനത്ത വേനലിൽ പ്രയാസപ്പെടുന്ന നിർമാണ മേഖല തൊഴിലാളികൾക്കായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറവും ബഹ്റൈൻ കേരള സോഷ്യൽ ഫോറവും (ബി.കെ.എസ്.എഫ്) സംയുക്തമായി നടത്തുന്ന സൗജന്യ ദാഹജല, പഴവർഗ വിതരണ പരിപാടിയായ 'ഹെൽപ് ആൻഡ് ഡ്രിങ്കി'ന് തുടക്കം കുറിച്ചു.
ബഹ്റൈൻ ഫിനാൻഷ്യൽ ഹാർബർ പരിസരത്തെ കൺസ്ട്രക്ഷൻ സൈറ്റിൽ നടന്ന പരിപാടി ബി.എം.ബി.എഫ് ജനറൽ സെക്രട്ടറിയും ബി.കെ.എസ്.എഫ് രക്ഷധികാരിയുമായ ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു.
കൺവീനർ നുബിൻ ആലപ്പുഴ, ജോ. കൺവീനർ മൻസൂർ കണ്ണൂർ, കാസിം പാടത്തകായിൽ, അൻവർ കണ്ണൂർ, മൊയ്തീൻ പയ്യോളി, സലീം നമ്പ്ര, നജീബ് കണ്ണൂർ, സാദത്ത് കരിപ്പാക്കുളം എന്നിവർ നേതൃത്വം നൽകി.ആറ് വർഷം മുമ്പ് തുടങ്ങിയ പദ്ധതിയാണ് തൊഴിലാളികൾക്ക് ആശ്വാസവുമായി എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.