സുനിൽ കുമാറി​െൻറ തുടർചികിത്സക്ക്​  ബഹ്​റൈൻ പ്രവാസികൾ കൈകോർക്കുന്നു

മനാമ: മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി കെ.സുനിൽ കുമാറിനെ തുടർ ചികിത്സക്കായി അടുത്ത ചൊവ്വാഴ്​ച നാട്ടിലേക്ക്​ കൊണ്ടുപോകും. അബോധാവസ്​ഥയിലുള്ള സുനിലി​െന(46) സ്​ട്രെച്ചറിൽ രണ്ട്​ പാരമെഡിക്കൽ സ്​റ്റാഫിനൊപ്പമാണ്​ നാട്ടിലേക്ക്​ കൊണ്ടുപോകുന്നത്​. ഇതിനുള്ള ചെലവുകൾ കമ്പനി വഹിക്കും.
നാട്ടിലെത്തി മെഡിക്കൽ കോളജിൽ നിന്ന്​ തുടർ ചികിത്സ നടത്താനാണ്​ ആലോചിക്കുന്നത്​. കഴിഞ്ഞ 12 വർഷമായി ബഹ്​റൈൻ പ്രവാസിയാണ്​. അൽകുബൈസി കമ്പനിയിൽ പമ്പ്​ ഒാപറേറ്റായിരുന്നു. നാട്ടിൽ നിർധന കുടുംബാംഗമാണ്​. ഭാര്യയും മകളും അടങ്ങുന്നതാണ്​ കുടുംബം. സുനിലി​​​െൻറ വരുമാനത്തി​െന ആശ്രയിച്ചാണ്​ കുടുംബം കഴിയുന്നത്​. ഇൗ സാഹചര്യത്തിൽ തുടർചികിത്സക്കും കുടുംബത്തിന്​ സഹായമെത്തിക്കാനും ബഹ്​റൈനിൽ അദ്ദേഹത്തെ പരിചയമുള്ളവർ ധനസമാഹരണം നടത്തുന്നുണ്ട്​. വിവരങ്ങൾക്ക്​ സുധീർ തിരുനിലത്ത്​ (39461746), നകുലൻ (39141851), സതീഷ്​ (39339818) എന്നിവരുമായി ബന്ധപ്പെടാം. 

Tags:    
News Summary - help for sunilkumar's treatment-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.