ഹൂറ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ബുധനാഴ്ച

മനാമ: റിട്ടെയ്ൽ ഷോപ്പിങ് രംഗത്തെ അതികായരായ നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ശാഖ മനാമയുടെ ഹൃദയഭാഗത്ത് തുടങ്ങുന്നു. ഹൂറ എക്‌സിബിഷൻ റോഡിലാണ് പുതിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വരുന്നത്. ഉത്സവഛായയിൽ പുതിയ ഔട്ട്‌ലെറ്റ് ഒക്ടോബർ 25നു ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും.

ഹൂറ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹൈപ്പർമാർക്കറ്റ് 50,000 ചതുരശ്ര അടി വിസ്തീർണവും രണ്ടു നിലകളിലായി ഭൂഗർഭ പാർക്കിങ് സൗകര്യത്തോടെ വ്യാപിച്ചിരിക്കുന്നു. ‌ആകർഷകമായ വിലയിൽ ഉൽപന്നങ്ങളുടെ ഒരു മികച്ച ശ്രേണിയും ഉദ്ഘാടന ഓഫറുകളും ഡീലുകളും ഇവിടെ ലഭ്യമായിരിക്കും.

ഒക്‌ടോബർ 25 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ പൊതുജനങ്ങൾക്കായി തുറക്കുന്ന നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടന വേളയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി നെസ്റ്റോ ഗ്രൂപ്പ് അറിയിച്ചു.

Tags:    
News Summary - hoora Nesto Hypermarket opening on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.