മനാമ: ഹൂറയിൽ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിക്കാൻ തീരുമാനമായി. കഴിഞ്ഞ ആഴ്ച ഇവിടുത്തെ താമസക്കാരെ ഒഴിപ്പിച്ചിരുന്നു.
കെട്ടിടം ചെരിയുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പബ്ലിക് പ്രൊസിക്യൂഷനാണ് താമസക്കാരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടത്. കെട്ടിടം പൊളിക്കാൻ കോടതി ഉത്തരവിട്ടതായി അധികൃതർ വ്യക്തമാക്കി. കെട്ടിടത്തിനുള്ളിൽ വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, അത് ഒരു വശത്തേക്ക് ചെരിയുന്നതായും കണ്ടെത്തി. ചുമരിലെ വിള്ളലുകൾ പ്ലൈവുഡ് പാനലുകൾ ഉപയോഗിച്ച് മറച്ച നിലയിലാണ്.
അപകടാവസ്ഥയിലുള്ള കെട്ടിടം വാടകക്ക് നൽകിയ ഉടമക്കെതിരെ നടപടിയുണ്ടാകും. കുറഞ്ഞ വാടക പരിഗണിച്ച് ഇത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നത് അപകടകരമാണെന്ന് അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ വാടക നൽകി താമസിക്കുന്നവർ തന്നെയാണ് ജാഗ്രത പാലിക്കേണ്ടതെന്നും അവർ വ്യക്തമാക്കി. ഹൂറയിലെ 1831നമ്പർ റോഡിലെ 318ാം ബ്ലോക്കിലെ ബിൽഡിങ്ങാണ് പൊളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.