മനാമ: പക്ഷാഘാതം സംഭവിച്ച് അഞ്ചു മാസമായി സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്ന തമിഴ്നാട് കല്ലുറിച്ചി സ്വദേശി ഏഴിമലക്ക് ‘ഹോപ്’ ചികിത്സാ സഹായം നൽകി. കഴിഞ്ഞ ഡിസംബർ മാസത്തിൽ നാട്ടിൽ പോകാനിരിക്കെയാണ് അദ്ദേഹത്തിന് സ്ട്രോക്ക് സംഭവിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റായത്. ഇതിനോടകം രണ്ട് പ്രാവശ്യം ഓപറേഷന് വിധേയമായിരുന്നു.
ഹോപ്പിന്റെ ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽപെട്ട ഇദ്ദേഹത്തിന് ആവശ്യമായ മാനസികവും ശാരീരികവുമായ പിന്തുണ നൽകി. നിർധന കുടുംബാംഗമായ ഇദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കി അംഗങ്ങളിൽനിന്നും സമാഹരിച്ച 1,65,945 രൂപ ചികിത്സാസഹായമായി നൽകി.
ഹോപ്പിന്റെ പ്രസിഡന്റ് ഫൈസൽ പട്ടാണ്ടി കോഓഡിനേറ്റർ മുഹമ്മദ് റഫീഖിന് കൈമാറിയ തുക അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നൽകിയതായി ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞദിവസം തമിഴ് മാൻഡ്രം കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്ട്രെച്ചർ സഹായത്തോടെ ഇദ്ദേഹത്തെ നാട്ടിലയച്ചിരുന്നു. സഹായിച്ച എല്ലാവരോടും ഹോപ്പിന്റെ ഭാരവാഹികൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.