മനാമ: ജോലി സ്ഥലത്തുണ്ടായ അപകടത്തെത്തുടർന്ന് വിരലുകൾ നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന പ്രവാസിക്ക് തുണയായി ഹോപ് ബഹ്റൈൻ.
തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അനിൽ കുമാറിനാണ് ഹോപ് പ്രവർത്തകരുടെ കാരുണ്യം തുണയായത്. പതിവ് സൽമാനിയ ഹോസ്പിറ്റൽ സന്ദർശനത്തിനിടെയാണ് ഇദ്ദേഹത്തെ ഹോപ് പ്രവർത്തകർ കണ്ടെത്തിയത്. മൂന്നര വർഷം മുമ്പാണ് അനിൽകുമാർ ബഹ്റൈനിലെത്തിയത്. പ്രായമായ അമ്മ, ഭാര്യ, രണ്ടു ആൺകുട്ടികൾ എന്നിവരടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമാണ് ഇദ്ദേഹം. ബഹ്റൈനിൽ കാർപെൻററി ജോലി ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ ഇടത് ചൂണ്ടുവിരൽ പാതിയും മൂന്നു കൈവിരലുകൾ പൂർണമായും യന്ത്രത്തിൽപെട്ട് അറ്റു പോവുകയായിരുന്നു. ചികിത്സകൾക്ക് ശേഷം വെറും കൈയോടെ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതമായ അവസ്ഥയിലാണ് ഹോപ് ബഹ്റൈൻ സഹായത്തിനെത്തുന്നത്. തുടർന്ന് ഹോപ് അംഗങ്ങളിൽനിന്ന് സമാഹരിച്ച് 645 ദീനാർ അനിൽ കുമാറിെൻറ ഭാര്യയുടെ അക്കൗണ്ട് നമ്പറിലേക്ക് അയച്ചു കൊടുത്തു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കുള്ള സമ്മാനങ്ങളും നൽകിയാണ് അനിൽ കുമാറിനെ യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.