മനാമ: ബഹ്റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ് ബഹ്റൈൻ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കോവിഡിെൻറ പശ്ചാത്തലത്തിൽ ഓൺലൈനിൽ നടന്ന പൊതുയോഗത്തിൽ രക്ഷാധികാരി നിസാർ കൊല്ലം അവതരിപ്പിച്ച പാനലിനെ എക്സിക്യൂട്ടിവ് അംഗങ്ങളും ഗ്രൂപ് അംഗങ്ങളും ചേർന്ന് ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു.
പ്രസിഡൻറ് ലിജോ വർഗീസ്, സെക്രട്ടറി ഗിരീഷ് ജി. പിള്ള , ട്രഷറർ റിഷിൻ വി.എം എന്നിവരാണ് പുതിയ ഭാരവാഹികൾ. വൈസ് പ്രസിഡൻറായി പ്രിൻറു ഡെല്ലിസിനെയും ജോ. സെക്രട്ടറിയായി ഷാജി എളമ്പിലായിയെയും തെരഞ്ഞെടുത്തു. ചന്ദ്രൻ തിക്കോടി, കെ.ആർ. നായർ, നിസാർ കൊല്ലം, ഷബീർ മാഹി, അശോകൻ താമരക്കുളം എന്നിവർ രക്ഷാധികാരികളായി തുടരും. ഹോപ്പുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് 3323 0104 (ലിജോ), 3777 5801 (ഗിരീഷ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.