മനാമ: ചലനശേഷി നഷ്ടപ്പെട്ട് സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശി രാജീവന് ഹോപ് ബഹ്റൈൻ ചികിത്സ സഹായം കൈമാറി. കാർപെന്റർ ആയി ജോലിചെയ്തിരുന്ന രാജീവൻ ജോലിക്കിടയിൽ മൂന്നാം നിലയിൽനിന്നു വീണ് നട്ടെല്ലിൽ സ്റ്റീൽ കമ്പി കുത്തിക്കയറി അരക്ക് കീഴേക്ക് ചലനശേഷി നഷ്ടപ്പെടുകയായിരുന്നു. മൂന്നു ചെറിയ പെൺമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു രാജീവൻ. വാടകവീട്ടിൽനിന്ന് സ്വന്തമായി ഒരു വീടെന്ന രാജീവന്റെ സ്വപ്നം ബാക്കിയാണ്.
ഹോപ് ഹോസ്പിറ്റൽ വിസിറ്റ് ടീമിന്റെ ശ്രദ്ധയിൽപെട്ട രാജീവന്റെ അവസ്ഥ മനസ്സിലാക്കി ഹോപ് അദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽനിന്നും അഭ്യുദയകാംക്ഷികളിൽനിന്നും സമാഹരിച്ച 2.40 ലക്ഷം രൂപ എക്സിക്യൂട്ടിവ് അംഗങ്ങളായ റംഷാദ് എ.കെയും മുജീബ്റഹ്മാനും ചേർന്ന് കോഓഡിനേറ്റർ സാബു ചിറമേലിന് കൈമാറി. സഹായതുക അദ്ദേഹത്തിന്റെ അക്കൗണ്ടിൽ അയച്ചുനൽകി. സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഹോപ് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.