മനാമ: ബഹ്റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവസാന്നിധ്യമായ ഹോപ് (പ്രതീക്ഷ) ബഹ്റൈന്റെ വാർഷിക പൊതുയോഗവും 2023 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും സൽമാബാദിലെ റൂബി റസ്റ്റാറന്റിൽ നടന്നു. പ്രസിഡന്റ് സാബു ചിറമേൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷബീർ മാഹി ഹോപ്പിന്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തി. സെക്രട്ടറി സിബിൻ സലിം വാർഷിക റിപ്പോർട്ടും ജെറിൻ ഡേവിസ് കണക്കും അവതരിപ്പിച്ചു. കഴിഞ്ഞ ഒരുവർഷം മരുന്നുകൾ, സാമ്പത്തിക സഹായം, ഭക്ഷണക്കിറ്റുകൾ, ഗൾഫ് കിറ്റുകൾ തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹായങ്ങൾ ചെയ്തായി ഭാരവാഹികൾ പറഞ്ഞു. തുടർന്ന് രക്ഷാധികാരികളായ കെ.ആർ. നായർ, അശോകൻ താമരക്കുളം എന്നിവർ വരണാധികാരികളായി നടന്ന തെരഞ്ഞെടുപ്പിൽ പുതിയ കമ്മിറ്റിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.
ഫൈസൽ പട്ടാണ്ടി (പ്രസി.), വി.എം. റിഷിൻ (സെക്ര.), ഷിജു (ട്രഷ.), നിസാർ മാഹി (വൈസ് പ്രസി.), സുജേഷ് ജോർജ് (ജോ. സെക്ര.), പ്രകാശ് പിള്ള (അസി. ട്രഷ.), മുജീബ് റഹ്മാൻ (മീഡിയ കൺ.) എന്നിവരാണ് ഭാരവാഹികൾ. ചന്ദ്രൻ തിക്കോടി, കെ.ആർ. നായർ, ഷബീർ മാഹി, നിസാർ കൊല്ലം, അശോകൻ താമരക്കുളം എന്നിവർ രക്ഷാധികാരികളായി തുടരും. ഹോപ്പിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 3936 3985 (ഫൈസൽ), 6637 1305 (റിഷിൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.