മനാമ: പ്രസിഡന്റ് വ്ലാദിമിർ പുടിന് കീഴിൽ റഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു. റഷ്യയിൽ പെട്ടെന്നുണ്ടായ സംഭവവികാസങ്ങളിലുള്ള പ്രതികരണമായാണ് ബഹ്റൈൻ അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ആശങ്ക പങ്കുവെച്ചത്.
രാജ്യത്ത് നിലനിൽക്കുന്ന നിയമം നടപ്പാക്കാനും അതുവഴി സമാധാനവും ശാന്തിയും സ്ഥാപിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.