മനാമ: ബഹ്റൈനിലെ മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ച യൂറോപ്യൻ യൂനിയൻ റിപ്പോർട്ടിനെ നാഷനൽ ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് സ്വാഗതം ചെയ്തു.യൂറോപ്യൻ യൂനിയൻ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിലാണ് മനുഷ്യാവകാശ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടത്തെ പരാമർശിച്ചിട്ടുള്ളത്. യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മനുഷ്യാവകാശ സംരക്ഷണമേഖലയിലെ ബഹ്റൈനിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചിരുന്നതായി ഫൗണ്ടേഷൻ ചെയർമാൻ അലി അദ്ദിറാസി വ്യക്തമാക്കി.
മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഭരണ ഘടനാപരമായും നിയമപരമായും എടുത്ത നീക്കങ്ങൾ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇവയെ റിപ്പോർട്ട് പ്രത്യേകം എടുത്തുപറയുന്നുണ്ട്. ഓംബുഡ്സ്മാൻ പ്രവർത്തനങ്ങൾ, ജയിലിലുള്ളവരുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള കമീഷന്റെ പ്രവർത്തനങ്ങൾ എന്നിവയും വിശകലന വിധേയമാക്കിയിട്ടുണ്ട്.തടവുകാർക്ക് നൽകുന്ന ആരോഗ്യ പരിചരണം, ബദൽ ശിക്ഷാ പദ്ധതി എന്നിവയും ശ്രദ്ധ നേടിയിട്ടുണ്ട്. മനുഷ്യാവകാശ സംരക്ഷണ മേഖലയിൽ ബഹ്റൈൻ കൈവരിച്ച നേട്ടത്തിന് ഭരണാധികാരികളുടെ നയ നിലപാടുകളും കാഴ്ചപ്പാടുകളുമാണ് ഊർജം പകർന്നിട്ടുള്ളതെന്നും അദ്ദിറാസി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.