മനാമ: മനുഷ്യാവകാശ രംഗത്ത് ബഹ്റൈന്‍ മുമ്പില്ലാത്ത വിധം മുന്നേറ്റമുണ്ടാക്കിയതായി വിദേശകാര്യ സഹമന്ത്രി അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ ജബര്‍ അദ്ദൂസരി വ്യക്തമാക്കി. മനുഷ്യാവകാശ സംരക്ഷണ മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈന്‍ കുടുംബങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കാരണമാകുന്ന ഏകീകൃത കുടുംബ നിയമം നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കം നടന്നുവരികയാണ്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ലമെന്‍റിലും ശൂറ കൗണ്‍സിലിലും നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മനുഷ്യാവകാശ റിപ്പോര്‍ട് മനുഷ്യാവകാശ ഉന്നതാധികാര സമിതി അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.
2008ല്‍ സുന്നീ കുടുംബ നിയമം പാസാക്കിയിട്ടുണ്ട്. എന്നാല്‍ ജഅ്ഫരീ വിഭാഗം ചില വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചതിനാല്‍ ഇക്കാര്യത്തില്‍ പുന:പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു. മനുഷ്യാവകാശ സംരക്ഷണ രംഗത്ത് അന്താരാഷ്ട്ര നിര്‍ദേശങ്ങള്‍ പാലിച്ചാണ് ബഹ്റൈന്‍ മുന്നോട്ട് പോകുന്നത്. എല്ലാ മാധ്യമങ്ങള്‍ക്ക് മുന്നിലും സുതാര്യമാണ് ബഹ്റൈന്‍െറ നടപടികള്‍. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഇവിടെയത്തൊനും രാജ്യത്തെ മനുഷ്യാവകാശ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും സാധിക്കും. വ്യക്തി സ്വാതന്ത്ര്യവും അഭിപായ പ്രകടന സ്വാതന്ത്ര്യവും ജനാധിപത്യവും അനുവദിക്കുകയും അവ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത രാജ്യമാണ് ബഹ്റൈന്‍. ഹമദ് രാജാവിന്‍െറ പരിഷ്കരണ പദ്ധതികള്‍ ഇതിന് പ്രത്യേകം ഊന്നല്‍ നല്‍കുന്നുണ്ട്. ഏത് സംശയത്തിനും ഒൗദ്യോഗിക വിശദീകരണം തേടാന്‍ സാധിക്കും. ഇതിന് ക്രിയാത്മക മറുപടി നല്‍കാനും സംവിധാനങ്ങള്‍ സജ്ജമാണ്.
വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ബഹ്റൈന് സാധിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ രാജ്യം നേടിയ പരിചയ സമ്പത്ത് ഇതര രാജ്യങ്ങള്‍ മാതൃകയാക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശ തൊഴിലാളികള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്നതിനും ഇഷ്ടമുള്ള തൊഴിലുടമയെ കണ്ടത്തെുന്നതിനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വധശിക്ഷ എടുത്തുകളയാനുള്ള തീരുമാനത്തെ പിന്തുണക്കാത്ത രാജ്യമാണ് ബഹ്റൈന്‍. ഇസ്ലാമിക നിയമസംഹിത ഇക്കാര്യത്തില്‍ നല്‍കുന്ന വെളിച്ചമാണ് ബഹ്റൈന്‍ സ്വീകരിക്കുന്നത്. സ്ത്രീകളുടെ അവകാശസമത്വം ഉറപ്പുവരുത്തുന്ന നിയമം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് മത-നിയമ പണ്ഡിതരുമായി വിപുലമായ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. നിയമം മതിയായ ചര്‍ച്ചകള്‍ക്ക് ശേഷം യാഥാര്‍ഥ്യമാക്കാമെന്നാണ് രാജ്യം കരുതുന്നത്. യു.എന്‍ സംഘത്തിന് ബഹ്റൈന്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.