മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഏഷ്യൻ വംശജയെ റിമാൻഡ് ചെയ്തതായി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. രണ്ടു യുവതികളെ ബഹ്റൈനിലേക്ക് തൊഴിൽ നൽകാമെന്ന് പ്രലോഭിപ്പിച്ചാണ് പ്രതി എത്തിച്ചത്. എന്നാൽ, രാജ്യത്തെത്തിയ ശേഷം അവരുടെ സ്വാതന്ത്ര്യം കവർന്നെടുക്കുകയും അവരെ ഒരു ഫ്ലാറ്റിൽ പൂട്ടിയിടുകയുമായിരുന്നു. തിരികെ നാട്ടിലേക്ക് പോകാനോ മറ്റു തൊഴിലുകളിൽ ഏർപ്പെടാനോ അനുമതി നൽകാതെ അനാശാസ്യത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. ഇതുസംബന്ധിച്ച് പരാതി ലഭിച്ചയുടൻ പ്രതിയെ പിടികൂടുകയും ചോദ്യംചെയ്യുകയും ചെയ്തു.
അതിജീവിതകളെ ആന്റി ഹ്യൂമൺ ട്രാഫിക്കിങ് വിഭാഗത്തിന് കീഴിലുള്ള അഭയകേന്ദ്രത്തിൽ പാർപ്പിക്കുകയും പ്രതിയെ കോടതി നടപടികൾക്കായി റിമാൻഡിൽ വെക്കുകയും ചെയ്തു. ഹൈ ക്രിമിനൽ കോടതി ജനുവരി 14ന് ഇവരുടെ കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.