മനാമ: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാതി പ്രകാരം നാല് ഏഷ്യൻ വംശജരെ റിമാൻഡ് ചെയ്യാനും ഹൈ ക്രിമിനൽ കോടതിയിലേക്ക് കേസ് റഫർ ചെയ്യാനും അറ്റോണി ജനറൽ ഉത്തരവിട്ടു. ജോലിക്കായി എത്തിച്ച സ്ത്രീകളെ അതിനു വിരുദ്ധമായി ഉപയോഗപ്പെടുത്തിയെന്നാണ് കേസ്. അവരുടെ സമ്മതമില്ലാതെ അനാശാസ്യത്തിന് നിർബന്ധിക്കുകയും സ്വാതന്ത്ര്യം തടയുകയും ചെയ്തെന്നാണ് പരാതി. അനാശാസ്യത്തിലൂടെ പണം സമ്പാദിക്കാനാണ് പ്രതികൾ ശ്രമിച്ചത്. പ്രതികളെയും ഇരകളെയും വൈദ്യപരിശോധനകൾക്ക് വിധേയമാക്കി. ഇരകളെ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഏഷ്യക്കാരായ പ്രതികളുടെ കേസിൽ ജനുവരി ഒമ്പതിന് കോടതി വിധി പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.