ഐ.സി.എഫ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മനാമ: ഐ.സി.എഫ് ഉമ്മുൽ ഹസ്സം സെൻട്രൽ രാജ്യത്തിൻറെ എഴുപത്തിഏഴാമത്‌ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പൂർവികർ നമുക്ക് പകർന്നു നൽകിയ മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും മുറുകെപ്പിടിച്ചുകൊണ്ടും അതിനെതിരെ വരുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും നസ്വീഫ് അൽ ഹസനി കുമരംപുത്തൂർ പറഞ്ഞു.

സെൻട്രൽ എഡ്യൂക്കേഷൻ സമിതി പ്രസിഡന്റ് സിദ്ദിഖ് മാസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സാമൂഹ്യ പ്രവർത്തകരായ ജവാദ് വക്കം, റംഷാദ് ആയിലക്കാട്, ബഹ്‌റൈൻ കെസിഫ് പ്രസിഡന്റ് ജമാലുദ്ധീൻ വിട്ടാൽ, ഐ.സി.എഫ് നാഷണൽ സെക്രട്ടറി നൗഫൽ മയ്യേരി, ഐ.സി.എഫ് സെൻട്രൽ പ്രസിഡന്റ് റസാഖ് ഹാജി എന്നിവർ സംസാരിച്ചു. അഷ്കർ താനൂർ സ്വാഗതവും നൗഷാദ് കാസർഗോഡ് നന്ദിയും പറഞ്ഞു.

അസ്ഗറലി പെർഫ്യൂം കമ്പനി ജീവനക്കാർ നടത്തിയ സ്വാതന്ത്ര്യദിനാഘോഷം


 


Tags:    
News Summary - ICF celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.