മനാമ: ആഗോളതലത്തിൽ ബിസിനസ് രംഗം വലിയ പ്രതിസന്ധികൾ നേരിട്ടു കൊണ്ടിരിക്കുന്ന കാലത്ത് കരുത്തോടെ അതിജയിക്കാനുള്ള പ്രോത്സാഹനങ്ങളും ബോധവത്കരണവും ലക്ഷ്യമാക്കി ഐ.സി.എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഫിനാൻസ് സമ്മിറ്റ് ‘ഫിൻസ് സെക്’ നാളെ (വെള്ളി) ഉച്ചക്ക് ഒന്നിന് മനാമ കെ.സി.ടി ഹാളിൽ നടക്കും. ഐ.സി.എഫ് മാനവ വികസന വർഷാചരണത്തിന്റെ ഭാഗമായാണ് മലയാളി ബിസിനസുകാർക്കായി ഇത്തരത്തിൽ ബോധവത്കരണം സംഘടിപ്പിക്കുന്നത്.
ആധുനിക ലോകത്തെ മാറുന്ന സാഹചര്യങ്ങളെ ബിസിനസ് രംഗത്ത് ഫലപ്രാപ്തിയോടെ ഉപയോഗപ്പെടുത്താൻ കഴിയാതെപോകുന്നതാണ് പല സംരംഭങ്ങളും പരാജയപ്പെടുന്നത്. വിപണിയെക്കുറിച്ചുള്ള കൃത്യമായ അവബോധം ഉണ്ടാക്കിയെടുക്കുകയെന്നതാണ് ഇതിന് പരിഹാരം. ബിസിനസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് എന്ന വിഷയത്തിൽ പ്രമുഖ ട്രെയിനർമാരായ സി.എം. ജുഹിത്, ഡോ. ആനന്ദ് ആർ. നായർ എന്നിവരും ഇസ്ലാമിക് ഫിനാൻസ് എന്ന വിഷയത്തിൽ സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയും ക്ലാസുകൾക്ക് നേതൃത്വം നൽകും. വിശദവിവരങ്ങൾക്ക് 33372338ൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.