മനാമ: ദേശാന്തരങ്ങളിരുന്ന് ദേശം പണിയുന്നവർ എന്ന പ്രമേയത്തിൽ സൽമാബാദ് സിറ്റി യൂനിറ്റ് സമ്മേളനം സൽമാബാദ് സിൽവർ സ്പൂൺ ഹാളിൽ നടന്നു. ഹാഷിം മുസ്ലിയാർ തിരുവനന്തപുരത്തിന്റെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ അഡ്മിൻ പ്രസിഡന്റ് അബ്ദുസ്സലാം മുസ്ലിയാർ ഉദ്ഘടനം ചെയ്തു.
സമ്മേളനത്തിന്റെ ഭാഗമായി പതാക ഉയർത്തൽ, കൊളാഷ് പ്രദർശനം, ഡോക്യുമെന്ററി, ആദരിക്കൽ എന്നിവ നടന്നു. അബ്ദുറഹീം സഖാഫി വരവൂർ സന്ദേശപ്രഭാഷണം നടത്തി. ഷഫീഖ് മുസ്ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. വി.പി.കെ മുഹമ്മദ്, ഹംസ ഖാലിദ് സഖാഫി എന്നിവർ ആശംസകൾ നേർന്നു.
സെന്റർ പ്രസിഡന്റ് ഉമർ ഹാജി, ഇസ്ഹാഖ് വലപ്പാട്, അൻവർ കൊണ്ടോട്ടി, ഷൗകത്ത് തിരൂർ എന്നിവർ നേതൃത്വം നൽകി. റഫീഖ് വെള്ളൂർ സ്വാഗതവും അർഷദ് ഹാജി കോഴിക്കോട് നന്ദിയും പറഞ്ഞു.
ഐ.സി.എഫ് യൂനിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി സായിദ് ടൗൺ യൂനിറ്റ് സമ്മേളനം അക്ബർ കോട്ടയത്തിന്റെ അധ്യക്ഷതയിൽ അബ്ദുസ്സലാം മുസ്ലിയാർ പുളിക്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുറഹീം സഖാഫി വരവൂർ സന്ദേശപ്രഭാഷണം നടത്തി. പതാക ഉയർത്തൽ, ഡോക്യുമെന്ററി, കൊളാഷ് പ്രദർശനം, ആദരിക്കൽ എന്നിവ നടന്നു. ഉമർ ഹാജി ചേലക്കര, ഷാജഹാൻ കൂരിക്കുഴി, ഹംസ ഖാലിദ് സഖാഫി, അബ്ദുല്ല രണ്ടത്താണി എന്നിവർ ആശംസകൾ നേർന്നു.
ഇസ്ഹാഖ് വലപ്പാട്, ഹാഷിം ബദറുദ്ദീൻ മുസ്ലിയാർ എന്നിവർ പങ്കെടുത്തു. സുലൈമാൻ വെള്ളറക്കാട് സ്വാഗതാവും അബ്ദുൽ ഖാദിർ പട്ടാമ്പി നന്ദിയും പറഞ്ഞു. പ്രവാസജീവിതത്തിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട അക്ബർ കോട്ടയം, ഷറഫുദ്ദീൻ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു.
ഐ.സി.എഫ് ഖമീസ് യൂനിറ്റ് സമ്മേളനം മജ്മഉത്തഅ്ലീമിൽ ഖുർആൻ മദ്റസ ഹാളിൽ അമീറലി ആലുവയുടെ അധ്യക്ഷതയിൽ സൽമാബാദ് സെൻട്രൽ പ്രസിഡന്റ് ഉമർ ഹാജി ചേലക്കര ഉദ്ഘടനം ചെയ്തു. പതാക ഉയർത്തൽ, ഡോക്യുമെന്ററി, കൊളാഷ് പ്രദർശനം എന്നിവ നടന്നു.
അബ്ദുറഹീം സഖാഫി പ്രമേയപ്രഭാഷണം നടത്തി. അബ്ദുസ്സലാം മുസ്ലിയാർ കോട്ടക്കൽ, ഹാഷിം ബദറുദ്ദീൻ മുസ്ലിയാർ, ഹംസ ഖാലിദ് സഖാഫി, ഇസ്ഹാഖ് വലപ്പാട് എന്നിവർ ആശംസകൾ നേർന്നു. യൂനുസ് മുടിക്കോട് സ്വഗതവും അൻസാർ വെള്ളൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.