മനാമ: കുടുംബ സൗഹൃദ വേദി ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനവും 51 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരണവും നടന്നു. കലവറ റസ്റ്റാറന്റിൽ വെച്ച് നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി അജി പി. ജോയ് സ്വാഗതവും പ്രസിഡന്റ് സിബി കൈതരാത്ത് അധ്യക്ഷതയും വഹിച്ചു.
ജനുവരി രണ്ടിന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന പരിപാടിയിൽ നാട്ടിൽനിന്നുള്ള പ്രഗത്ഭരായ കലാകാരന്മാരും പങ്കെടുക്കുമെന്ന് രക്ഷാധികാരി അജിത്ത് കണ്ണൂർ അറിയിച്ചു. സ്വാഗതസംഘം ചെയർമാനായി സുധീർ തിരുനിലത്ത്, രക്ഷാധികാരികളായി ജേക്കബ് തേക്കുതോട്, എബി തോമസ്, ജമാൽ കുറ്റിക്കാട്ടിൽ.
വൈസ് ചെയർമാനായി സലാം മമ്പാട്ടുമൂല, ജനറൽ കൺവീനർ ജ്യോതിഷ് പണിക്കർ, ജോ. കൺവീനർ- തോമസ് ഫിലിപ്പ്, പ്രോഗ്രാം കൺവീനർ- സുമി, മിഥുൻ. പ്രോഗ്രാം കോഓഡിനേറ്റേഴ്സ്- സുനീഷ്, അൻവർ നിലമ്പൂർ, മോൻസി ബാബു, അശ്വതി ,ബബിന. റിസപ്ഷൻ കമ്മിറ്റി- മണിക്കുട്ടൻ, സയ്ദ് ഹനീഫ്, ജയേഷ്, സുനിൽ, ശിവാംബിക.
അനിത. വളന്റിയർ കമ്മിറ്റി- അഖിൽ, സമീർ, ഷറഫ്. ഫിനാൻസ് കമ്മിറ്റി- ഷാജി പുതുക്കുടി, പവിത്രൻ വടകര, അമ്പിളി, ഫുഡ് കമ്മിറ്റി - സുജിത്ത്, രജീഷ്, ഷബീബ്, പ്രഹ്ലാദൻ. മീഡിയ കോഓഡിനേറ്റർ -അബ്ദുൽ മൻഷീർ എന്നിവരെ തെരഞ്ഞെടുത്തു. ട്രഷറർ ഷാജി പുതുക്കുടി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.