വാലോ ഏവിയേഷൻ രാജ്യത്തെ ആദ്യ ബിസിനസ് ജെറ്റ് ഓപറേറ്റർ

മനാമ: വാലോ ഏവിയേഷൻ രാജ്യത്തെ ആദ്യ ബിസിനസ് ജെറ്റ് ഓപറേറ്ററാകും. ബഹ്‌റൈൻ എയർ ഓപറേറ്റേഴ്‌സ് സർട്ടിഫിക്കറ്റ് (എ.ഒ.സി) വാലോ ഏവിയേഷന് ലഭിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 15 വിമാനങ്ങളുമായി പൂർണ സേവന ദാതാവാകാനാണ് കമ്പനിയുടെ ലക്ഷ്യം.

ബഹ്‌റൈൻ ഇന്റർനാഷനൽ എയർഷോയോടനുബന്ധിച്ചാണ് വിവരങ്ങൾ കമ്പനി പുറത്തുവിട്ടത്. എയർക്രാഫ്റ്റ് മാനേജ്‌മെന്റ്, ചാർട്ടർ സേവനങ്ങൾ, മെയിന്റനൻസ് പ്രൊവിഷൻ, ഫ്ലൈറ്റ് സപ്പോർട്ട് സേവനങ്ങൾ എന്നിവ കൈകാര്യം ചെയ്യും. ബഹ്റൈനിൽ ഹാങ്ങൾ യൂനിറ്റ് തുടങ്ങാനും വാലോ ഏവിയേഷന് പദ്ധതിയുണ്ട്. 

Tags:    
News Summary - Valo Aviation is the country's first business jet operator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.